പാക്കിസ്ഥാനില്‍ ചൈനീസ് അംബാസിഡര്‍ താമസിക്കുന്ന ഹോട്ടലില്‍ ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

ശ്രീനു എസ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (07:59 IST)
പാക്കിസ്ഥാനില്‍ ചൈനീസ് അംബാസിഡര്‍ താമസിക്കുന്ന ഹോട്ടലില്‍ ഭീകരാക്രമണം. ക്വെറ്റയിലെ ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലായ സെറീനയിലെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സ്‌ഫോടനം നടക്കുന്ന സമയം അംബാസിഡന്‍ ഹോട്ടലില്‍ ഇല്ലായിരുന്നു. സംഭവത്തിനു പിന്നില്‍ വിഘടനവാദി ഗ്രുപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ വിഘടനവാദി ഗ്രൂപ്പുകള്‍ ഇവിടെ ശക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :