ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിച്ചേക്കും; തീരുമാനത്തിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്

നിലവില്‍ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനങ്ങളൊന്നുമില്ല

ബെര്‍ലിന്‍| jibin| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (13:38 IST)
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥകളായതോടെ ജര്‍മ്മനി ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി തോമസ് മൈസിന്‍ കൈക്കൊള്ളുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി സ്വീകരിക്കുന്നത്.

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ രൂക്ഷമാകുകയും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീഷണി ശക്തമാകുകയും ചെയ്തു. പിന്നാലെ അഭയാര്‍ഥി പ്രവാഹം ശക്തമാകുകയും ചെയ്‌തതോടെയാണ് ബുര്‍ഖ നിരോധിക്കുന്നതിനെക്കുറിച്ച് അഞ്ചലെ മെര്‍ക്കല്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനങ്ങളൊന്നുമില്ല. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും. ഇതിനൊപ്പം കുടിയേറ്റക്കാരെ നാടു കടത്താനുള്ള ശ്രമവും സര്‍ക്കാര്‍ സജീവമാക്കി. ഇരട്ട പൌരത്വം രാജ്യത്ത് അനുവദിക്കേണ്ട എന്ന നിലപാട് ജര്‍മ്മനി സ്വീകരിക്കുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :