ബൻജി ജംപിങ്ങിടെ കയറി പൊട്ടി; 39കാരൻ 100 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വീണു, അത്ഭുതകരമായ രക്ഷപെടൽ

330 അടി ഉയരത്തില്‍ നിന്നാണ് 39 കാരനായ ഇയാള്‍ താഴേക്ക് പതിച്ചത്.

Last Modified ശനി, 27 ജൂലൈ 2019 (11:37 IST)
ബഞ്ചീ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക് പതിക്കുന്ന സാഹസികന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുന്നത്. പോളണ്ടിലാണ് സംഭവം. ഒരു കരച്ചിലോടെ താഴേക്ക് പതിച്ച സാഹസികന് ജീവന്‍ തിരിച്ചുകിട്ടിയെന്നതാണ് മറ്റൊരു അത്ഭുതം. ഇയാളുടെ ശരീരത്തില്‍ ബാഹ്യമായി മുറിവുകളൊന്നും ഇല്ലെങ്കിലും ആന്തരികമായി മുറിവേറ്റിട്ടുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് സാരമായി തകരാറുപറ്റി. നട്ടെല്ലിന് ക്ഷതമേറ്റെങ്കിലും സുഷ്മനയെ ബാധിച്ചിട്ടില്ല.330 അടി ഉയരത്തില്‍ നിന്നാണ് 39 കാരനായ ഇയാള്‍ താഴേക്ക് പതിച്ചത്.

ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബഞ്ചീ ക്ലബ് ആണ് ബഞ്ചീ ജംപ് സംഘടിപ്പിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടുവെന്നും സ്വന്തമായി നടന്നാണ് പുറത്തിറങ്ങിയതെന്നും സംഘടന ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :