വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനില്‍ അറസ്റ്റില്‍

  British , julian assange , ജൂലിയന്‍ അസാന്‍‌ജെ , വിക്കിലീക്ക്‌സ് , ഇക്ക്വഡോര്‍ , പൊലീസ്
ലണ്ടന്‍| Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (15:49 IST)
വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജ് അറസ്‌റ്റില്‍. ലണ്ടനിലെ ഇക്ക്വഡോര്‍ എംബസിയില്‍ നിന്നാണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ അസാന്‍‌ജിനെ മെട്രോപ്പൊലീറ്റന്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

മധ്യലണ്ടനിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ് അസാന്‍ജിനെ കൊണ്ടുപോയത്. പിന്നീട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നാകും കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുക.

ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്ക്വഡോര്‍ എംബസിയില്‍ കഴിയുകയായിരുന്നു അസാന്‍‌ജെ. ഇക്ക്വഡോര്‍ അഭയം പിന്‍‌വലിച്ചതോടെയാണ് അറസ്‌റ്റ് ഉണ്ടായത്.

കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ് ഉണ്ടായത്.

സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ അസാന്‍ജ് 2012 മുതല്‍ ഇക്ക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. ബലാത്സംഗകേസില്‍ അസാന്‍ജിനെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് അദ്ദേഹം ഇക്വഡോര്‍ എംബസില്‍ അഭയം തേടിയത്.

യുഎസ് നയതന്ത്ര കേബിള്‍ സന്ദേശങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടതോടെ, അസാന്‍ജിനെതിരെ അന്താരാഷ്ട്രതലത്തില്‍ വ്യവസ്ഥാപിതകേന്ദ്രങ്ങള്‍ ശക്തമായ നീക്കം ആരംഭിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :