ലണ്ടന്‍|
JOYSJOY|
Last Modified വെള്ളി, 24 ജൂണ്‍ 2016 (10:12 IST)
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ് പുറത്തേക്കു പോകുമെന്നത് ഉറപ്പായതോടെ ഓഹരിവിപണികളില്‍ കനത്ത ഇടിവ്. ഹിതപരിശോധന വോട്ടെണ്ണല്‍ പാതി പിന്നിടുമ്പോള്‍ ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന് വിടണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം വന്നതാണ് വിപണിക്ക് തിരിച്ചടിയായത്. പൌണ്ടിന്റെ മൂല്യം കഴിഞ്ഞ 31 വര്‍ഷത്തിനിടെ ആദ്യമായി ഇടിഞ്ഞു.
‘ബ്രെക്സിറ്റ്’ ഫലസൂചനകള്‍ പുറത്തു വന്നതോടെ ഇന്ത്യന്‍ വിപണിയിലും ഇടിവ് ഉണ്ടായി. സെന്‍സെക്സ് 940 പോയിന്റെ നഷ്ടത്തില്‍ 26062ലും നിഫ്റ്റി 287 പോയിന്റ് താഴ്ന്ന് 7982ലുമെത്തി.
1065 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 57 ഓഹരികള്‍ നേട്ടത്തിലുമാണ്.