സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (09:43 IST)
ബ്രസീലില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 152 ആയി. അതേസമയം നിരവധിപേരെ മണ്ണിടിച്ചിലില്‍ കാണാതായിട്ടുണ്ട്. ബന്ധുക്കള്‍ക്കളേയും സുഹൃത്തുക്കളെയും കണ്ടെത്താന്‍ മണ്ണുമാന്തിനോക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാജ്യത്ത് നിലവില്‍ യുദ്ധ സാഹചര്യമാണെന്ന് വെള്ളിയാഴ്ച ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ പറഞ്ഞു.
ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ 165 പേരെ കാണാതായതായി പൊലീസ് പറയുന്നു. ഇവരൊക്കെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഉണ്ടോയെന്നറിയില്ലെന്നും അധികൃതര്‍ പറയുന്നു.