കുപ്രസിദ്ധ ‘ബ്രാ മോഷ്ടാവ്‘ പിടിയില്‍

ബ്രാ മോഷ്ടാവ്,ഇറ്റലി,അറെസ്റ്റ്
റോം| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (15:31 IST)
ഇറ്റലിയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളനെ പൊലീസ് പിടികൂടി. തൊണ്ടിമുതല്‍ കണ്ടെടുക്കാനായി പ്രതിയുമൊത്ത് വീട്ടിലെത്തിയ പൊലീസ് പ്രതി ശേഖരിച്ചു വച്ചിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്ര ശേഖരം കണ്ട് ഞെട്ടുകയും ചെയ്തു.

ഇറ്റലിയിലെ ബ്രാ സിറ്റി എന്ന സ്ഥലത്തു നിന്നാണ് 28 കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. വീടുകളുടെ മട്ടുപ്പവില്‍ ഉണക്കാനായി തൂക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കലാണ് ഇയാളുടെ പ്രധാന വിനോദമെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. മുന്‍‌കാമുകിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഇറ്റാലിയന്‍ ദിനപ്പത്രം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :