അഫ്ഗാന്‍|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (09:17 IST)
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ബോംബാക്രമണം. രണ്ട് യുഎസ് സൈനികര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം മാഗ്നറ്റിക് ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു.
തീവ്രവാദികള്‍ വാഹനത്തില്‍ ബോംബ് ഘടിപ്പിച്ച ശേഷം റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നിയന്ത്രിച്ചിരിക്കാമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ സ്ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് മറ്റൊരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.