ബൊളീവിയയില്‍ ഇനി പത്തു വയസ്സുകാരനും തൊഴിലാളി

രജാവോ:| Last Modified വെള്ളി, 18 ജൂലൈ 2014 (16:22 IST)

വികസ്വര രാജ്യമായ ബൊളീവിയയില്‍ 10 വയ്സ്സുകാരനും സര്‍ക്കാര്‍
അംഗീകൃത തൊഴിലാളിയാകാം. തൊഴിലെടുക്കാനുള്ള പ്രയപരിധി പത്ത് വയ്സ്സാക്കി ബൊളീവിയയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.

പത്ത് വയ്സ്സായ കുട്ടികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാമെന്നും 12 വയ്സ്സിനു മുകളില്‍ പ്രായമായ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാമെന്നും പുതിയ നിയമം പറയുന്നു.




പുതിയനിയമം ബൊളീവിയയുടെ ദാരിദ്ര്യത്തെയാണ് കാണിക്കുന്നതെന്നും നിയമത്തിലൂടെ ബൊളീവിയയിലെ ദാരിദ്ര്യത്തെ കുറച്ചുകോണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ബൊളീവിയന്‍ വൈസ് പ്രസിഡന്റ് അല്‍വരോ ഗാര്‍ഷ്യ പറഞ്ഞു.

നിലവില്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് ബൊളിവിയയില്‍ ജോലിചെയ്യുന്നത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിയമപ്രകാരം 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജൊലി ചെയ്യിപ്പിക്കാന്‍ പാടുള്ളതല്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :