ബൊക്കോ ഹറാം 2,000ത്തോളം പേരെ വെടിവെച്ച് കൊന്നു

  ബൊക്കോ ഹറാം , നൈജീരിയ , തീവ്രവാദികള്‍ , വെടിവെച്ച് കൊന്നു
നൈജീരിയ| jibin| Last Modified ശനി, 10 ജനുവരി 2015 (11:49 IST)
ബൊക്കോ ഹറാം തീവ്രവാദികള്‍ 2,000ത്തോളം പേരെ വെടിവെച്ച് കൊന്നു. രാജ്യത്തെ യോല മേഖലയിലെ ബാഗ നഗരത്തിലാണ് തീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തിയത്. നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ആധൂനിക വെടിക്കോപ്പുകളുമായി നിരവധി വാഹനങ്ങളില്‍ നഗരത്തിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. വെടിയുതിര്‍ത്തതോടെ ചെറുപ്പക്കാര്‍ ചിതറി ഓടുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരുമാണ് കൂടുതലായി കൊല്ലപ്പെട്ടത്. ഗ്രനേഡുകളും യന്ത്ര തോക്കുകയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെ സുരക്ഷ ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു.

ബൊക്കോ ഹറാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകപരമ്പരയാണ് ബാഗ നഗരത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയുണ്ടായ ആക്രമണത്തി തിവെപ്പും വെടിവെപ്പും നടന്നിരുന്നു. 100 പേരാണ് വെള്ളിയാഴ്ച് കൊല്ലപ്പെട്ടത്. മുന്നില്‍ കാണുന്നവരെ വെടിവെച്ച് കൊല്ലുകയാണ് ബൊക്കോ ഹറാം തീവ്രവാദികളുടെ രീതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :