റോക്ക് സംഗീത കുലപതി ബോബ് ഡിലന് സാഹിത്യ നൊബേല്‍

ബോബ് ഡിലന് സാഹിത്യ നൊബേല്‍

 Nobel Prize in Literature 2016 , Bob Dylan , Nobel Prize , literature , music , american poet , America  ബോബ്​ ഡിലന്‍ , സാഹിത്യത്തിനുള്ള നൊബേൽ , സാഹിത്യം
വാഷിങ്​ടൺ| jibin| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (17:45 IST)
2016ലെ പുരസ്​കാരം അമേരിക്കൻ സാഹിത്യകാരനായ ബോബ്​ ഡിലന്​. അമേരിക്കൻ കവിയും സംഗീതജ്ഞനും എഴുത്തുകാരനുമാണ്​ ഡിലൻ. അമേരിക്കൻ കാവ്യ ശാഖയ്‌‌ക്ക്​ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ്​ പുരസ്​കാരം. എട്ട് മില്യൻ സ്വീഡിഷ് ക്രൗൺ(6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക.

എഴുപതഞ്ച് വയസുകാരനായ ഡൈലന് അമേരിക്കന്‍ ഗാനങ്ങളില്‍ പുതിയ മാനങ്ങള്‍ കൊണ്ടു വരാന്‍ സാധിച്ചു. അറുപതുകളിലെ അമേരിക്കന്‍ ജീവിതത്തിന്റെ കാവ്യാത്മകമായ അനൗദ്യോഗിക ചരിത്രകാരനായാണ് ബോബ് ഡിലന്‍ അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും അറിയപ്പെടുന്ന പുരസ്‌കാരങ്ങളായ ഗ്രാമ്മി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍, പുലിറ്റ്‌സര്‍ തുടങ്ങിയവ നേടിയിട്ടുള്ള വ്യക്തിയാണ് ബോബ്​ ഡിലന്​. ബെലറൂസിയന്‍ സാഹിത്യകാരി സ്വെത്തലേനാ അലക്സെവിഞ്ചിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :