യെമനില്‍ അഭയാർത്ഥി ബോട്ട് മുങ്ങി 70മരണം

 അഭയാർത്ഥി ബോട്ട് മുങ്ങി , യെമന്‍ , അഭയാർത്ഥികള്‍ , ആഫ്രിക്കയിലെ എത്യോപ്യ
സന| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (10:48 IST)
അഭയാർത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ചെങ്കടലിൽ മുങ്ങി യെമനില്‍ എഴുപത് പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്, ഇവരെ ആശുപത്രികളില്‍ എത്തിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ബോട്ടില്‍ സഞ്ചരിക്കാവുന്നതിലും അധികമാളുകള്‍ ഉണ്ടായിരുന്നുവെന്നും, ഇത് അപകടത്തിന് വഴിവെച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഓരോ വർഷവും
പതിനായിരക്കണക്കിന് അഭയാർത്ഥികളാണ് യെമനിലേക്ക് കടക്കുന്നത്. 2014ലെ കണക്ക് അനുസരിച്ച് ഇതുവരെ ഇരുന്നൂറ് പേർ ചെങ്കടലിലെ അപകടത്തിൽ മരിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :