'ബന്ധം വേര്‍പ്പെടുത്തുകയാണ്.. പക്ഷേ, ഒന്നിച്ചു പ്രവര്‍ത്തിക്കും' - ബില്ലും മെലിൻഡയും

നെല്‍വിന്‍ വില്‍സണ്‍| Last Updated: ചൊവ്വ, 4 മെയ് 2021 (11:01 IST)

27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ഫുള്‍സ്റ്റോപ്പിട്ടത്. വ്യക്തി ജീവിതത്തില്‍ ഇനി ഇരുവരും വ്യത്യസ്ത വഴിയില്‍. പക്ഷേ, ഒന്നിച്ചുള്ള പ്രവര്‍ത്തനം തുടരും. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും സഹകരിക്കും.

'കഴിഞ്ഞ 27 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുകയാണ്. അമൂല്യമായ മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കി. ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കും. ദമ്പതികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്നു,' ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :