ശ്രീനു എസ്|
Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (10:28 IST)
ഭുട്ടാനില്‍ നിര്‍മാണത്തിലിരുന്ന 204 മീറ്റര്‍ പാലം തകര്‍ന്ന് ഒന്‍പതുപേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്. മൂന്നുപേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മറ്റുള്ളവരെ തിരയുകയാണെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ലെന്‍ടുപ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാലം തകരാനുള്ള കാരണം വ്യക്തമല്ല. അപകടത്തില്‍ പെട്ടത് നിര്‍മാണ തൊഴിലാളികളാണ്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും കാണാതായ എല്ലാവരെയും കണ്ടെത്തുമെന്നും ഭുട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിങ് പറഞ്ഞു.