ധാക്ക|
JOYS JOY|
Last Modified ബുധന്‍, 11 മെയ് 2016 (08:26 IST)
ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി. മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2013 ഡിസംബറിനു ശേഷം യുദ്ധക്കുറ്റത്തിനു തൂക്കിലേറ്റപ്പെടുന്ന പ്രതിപക്ഷത്തെ മുതിര്‍ന്ന അഞ്ചാമത്തെ നേതാവാണ് നിസാമി.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി
ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റിയത്.
നിയമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 1971ലെ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്.
വധശിക്ഷയ്ക്കെതിരെ നിസാമി സമര്‍പ്പിച്ച അവസാന അപ്പീല്‍ കഴിഞ്ഞയാഴ്ച പ്രസിഡന്റ് തള്ളിയിരുന്നു. കൂട്ടക്കൊല, ബലാത്സംഗം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷയെ തുടര്‍ന്ന് ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ വ്യാഴാഴ്ച രാജ്യവ്യാപക സമരം പ്രഖ്യാപിച്ചു.
(ചിത്രത്തിന് കടപ്പാട് - ബി ബി സി)