ഒബാമയുടെ നായ്‌ക്കളെ ജീസസ്‌ ക്രൈസ്‌റ്റ് മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന്

ബരാക് ഒബാമ , വാട്ടര്‍ ഡോഗ്‌ , സ്‌കോട്ട്‌ സ്‌റ്റോക്കേര്‍ട്ട് , ബോ, സണ്ണി
വാഷിങ്‌ടണ്‍| jibin| Last Updated: ശനി, 9 ജനുവരി 2016 (13:45 IST)
അമേരിക്കന്‍ പ്രസിഡന്റിന്റ് ബരാക് ഒബാമയുടെ രണ്ട് വളര്‍ത്തുനായ്‌ക്കളെ മോഷിടിക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാസംഘം പിടികൂടി. മുന്തിയ ഇനങ്ങളില്‍പ്പെട്ട ബോ, സണ്ണി എന്നീ നായ്‌ക്കളെയാണ് നോര്‍ത്ത്‌ ഡക്കോട്ട സ്വദേശിയായ സ്‌കോട്ട്‌ സ്‌റ്റോക്കേര്‍ട്ട് ‌(46) എന്നയാള്‍ മോഷ്‌ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമത്തിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

പോര്‍ച്യുഗീസ്‌ വാട്ടര്‍ ഡോഗ്‌ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്‌ക്കളെ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം സ്‌കോട്ടിനെ പിടികൂടുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്‌ത്യം ഉള്ളതായി സൂചനലഭിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ്‌ പൊലീസിനോട് പറഞ്ഞത്. മുന്‍ പ്രസിഡന്റ്‌ ജോണ്‍ എഫ്‌ കെനഡിക്കും പ്രമുഖ നടി മര്‍ളിന്‍ മൊന്‍റോയ്‌ക്കും ജനിച്ച കുട്ടിയായ താന്‍ ജീസസ്‌ ക്രൈസ്‌റ്റ് ആണെന്നാണ് സ്‌കോട്ട്‌ പറഞ്ഞത്. അതേസമയം, ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :