വാഷിങ്ടൺ|
Last Modified ചൊവ്വ, 1 സെപ്റ്റംബര്‍ 2015 (19:55 IST)
പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ലോക ശ്രദ്ധ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാലാവസ്ഥ വ്യതിയാനം ഭാവിയുടെ പ്രശ്നമല്ലെന്നും ഈ നൂറ്റാണ്ടിന്റെ തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രശ്നം ആർക്കും കൃത്യമായി മനസ്സിലായിട്ടില്ല. അമേരിക്കയിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ ഈ പ്രശ്നം
അനുഭവിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.
ഇവിടെയും കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിമിഷവും അതു സംഭവിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു. മനുഷ്യന്റെ പ്രവർത്തനങ്ങൾ കലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും. നാം ചിന്തിക്കുന്നതിനേക്കാൾ വേഗതയിലാണിതെന്നും അദ്ദേഹം പറഞ്ഞ്. എന്നാൽ ഇതിനെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ എതിർക്കുകയാണ് അദ്ദേഹം പറഞ്ഞു.