ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയിൽ

വെള്ളി, 26 ഒക്‌ടോബര്‍ 2018 (13:51 IST)

കൊച്ചി: ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കനമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ മൂന്ന് തവണ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും. വീണ്ടും അന്വേഷണം വേണം എന്ന് പറയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
 
കേസിൽ തുടരന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കെ എം മാണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
 
പൊതുപ്രവർത്തകർക്കെതിരെയുള്ള അന്വേഷനത്തിൽ തുടർ നടപടികൾക്ക് സർക്കാർ അനുമതി വേണമെന്നത് ഈ കേസിൽ ബാധകമ്മല്ലെന്ന് വി എസ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്. നേരത്തെ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയുള്ള മൂന്നാ‍മത്തെ റിപ്പോർട്ടും തള്ളിയ കോടതി കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിൽനിന്നും അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു. ഡിസംബർ 10ന് മുൻപ് സ്പീക്കറിൽ നിന്നും അനുമതി വാങ്ങാനാണ് കോടതി നിർദേശം നൽകിയത്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട, അല്ലാതെ തന്നെ നിങ്ങൾ അവിടം മലിനമാക്കിയിരിക്കുന്നു'

ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും മറ്റ് എല്ലാ ജില്ലകളിലും വൻ ...

news

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി

മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ യുവതികൾക്കും പൊലീസ് മതിയായ ...

news

കളി കാര്യമായി; ജാമ്യം കിട്ടാന്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം വീതം

ശബരിമല സ്ത്രീപ്രവശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ അക്രമണങ്ങളും പ്രതിഷെധവും നടത്തിയ ...

Widgets Magazine