ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം

Pm Hasina
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (15:18 IST)
Pm Hasina
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുള്ളില്‍ രാജിവയ്ക്കണമെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സൈന്യത്തിന്റെ ജനറല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സൈന്യം പ്രധാനമന്ത്രി സ്വമേധയാ രാജിവയ്ക്കട്ടെയെന്ന നിലപാടിലാണ് നില്‍ക്കുന്നത്.

സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ബംഗ്ലാദേശില്‍ ശക്തമാവുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഇതുവരെ രാജ്യത്ത് കൊല്ലപ്പെട്ടത് 91 പേരാണ്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :