ന്യൂയോര്‍ക്ക്:|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (19:23 IST)
കഷണ്ടിയെ പ്രതിരോധിക്കാന്‍ നിരവധി മരുന്നുകള്‍ മാറി മാറി പ്രയോഗിച്ച് നിരാശരായവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കഷണ്ടിയ്ക്ക് മരുന്ന് കണ്ട് പിടിച്ചിരിക്കുകയാണ്
യൂണിവേഴ്സിറ്റിയിലെ ഡോ അഞ്ചലീന ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടത്തത്തിന് പിന്നില്‍. ഇവര്‍ മരുന്ന് ആറ് സ്ത്രീകളിലും, 5 പുരുഷന്മാരിലും ഇതിനകം പരീക്ഷിച്ച് വിജയിച്ചതായി ജേര്‍ണല്‍ ഓഫ് നാച്ച്യൂറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ജെ എ കെ ഇന്‍ഹിബിറ്റേഴ്സ് എന്നാണ് മരുന്നിന് ഇവര്‍ താത്കാലികമായി പേരിട്ടിരിക്കുന്നത്. ജേര്‍ണല്‍ ഓഫ് നാച്ച്യൂറല്‍ മെഡിസിന്
ലേഖനത്തില്‍ ബ്രയാന്‍ യുവാവിന്റെ അനുഭവകുറുപ്പും ചേര്‍ത്തിട്ടുണ്ട്.
അകാലത്തില്‍ മുടി കൊഴിയുന്ന രോഗത്താല്‍ വലഞ്ഞ ഇയാള്‍ക്ക് മാസങ്ങള്‍ക്കുള്ളിലാണ് മുടി വന്നതെന്ന് അനുഭവക്കുറില് പറയുന്നു.
നിലവില്‍ ആകാല മുടി കൊഴിച്ചില്‍ രോഗം ഉള്ളവരിലാണ് ഇത് പരീക്ഷിച്ചിരുന്നെങ്കിലും ഭാവിയില്‍ ഇത് എല്ലാര്ക്കകും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്.