Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (13:52 IST)
ബലാക്കോട്ടിൽ കാടിനുള്ളിലെ മലമുകളിൽ തീവ്രവാദ പരിശീലന കേന്ദ്രം ഉണ്ടയിരുന്നു എന്ന വെളിപ്പെടുത്തലുമായി ബലാക്കോട്ടിന് സമീപത്ത് താമസിക്കുന്ന പ്രദേശവാസികൾ കുന്നിൻ മുകളിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് മതപഠനം നൽകിയിരുന്നതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര മാധ്യമായ അൽ ജസീറയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബലാകോട്ടിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നില്ല എന്ന പാകിസ്ഥാന്റെ വാദത്തെ തള്ളുന്നതാണ് പ്രദേശവസികളുടെ വെളിപ്പെടുത്തൽ. ‘മല മുകളിൽ ജെയ്‌ഷെ ഹുഹമ്മദിന്റെ പരിശീലന കേന്ദ്രമണ് പ്രവർത്തിക്കുന്നത് എന്ന് പ്രദേശവാസികൾക്ക് എല്ലാം അറിയവുന്ന കാര്യമാണ്. മുൻപ് ഇവിടെ മുജാഹിദ്ദീൻ ക്യാമ്പും പ്രവർത്തിച്ചിരുന്നു’ പ്രദേശവാസി തുറന്നു പറഞ്ഞു.
ബലാകോട്ടിലെ കുന്നിന് മുകളിൽ ആക്രമണം നടന്നു എന്ന് പ്രദേശവാസികൾ വെളിപ്പെടുത്തിയതായി നേരത്തെ ബി ബി സി പാകിസ്ഥാനും റിപ്പോർട്ട് ചെയ്തിരുന്നു. ജെയ്ഷെ താവളം ആക്രമിച്ചു എന്ന ഇന്ത്യൻ വാദത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. അതേസമയം ജെയ്ഷെ ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകളെ 2002ൽ തന്നെ നിരോധിച്ചതാണ് എന്ന സ്ഥിരം പല്ലവി തന്നെയാണ് പാകിസ്ഥാൻ ആവർത്തിക്കുന്നത്.