ഇറാഖില്‍ പോരാട്ടം രൂക്ഷം; തിക്രിതും ഭീകരര്‍ പിടിച്ചെടുത്തു

ഇറാഖ് , ബഗ്ദാദ് , തിക്രിതും , കനത്ത പോരാട്ടം
ബഗ്ദാദ്| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (08:49 IST)
കനത്ത പോരാട്ടം തുടരുന്ന ഇറാഖില്‍ വടക്കന്‍ പ്രവിശ്യയിലെ മൂസില്‍ പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐഎസ്ഐഎസ്) രാജ്യത്തെ കൂടുതല്‍ മേഖലകളിലേക്ക്
ആക്രമണം വ്യാപിപ്പിക്കുന്നു.

ഇറാഖ് നഗരമായ തിക്രിതും ഭീകരര്‍ പിടിച്ചെടുത്തു. ഇവിടെനിന്ന് മുന്നൂറിലേറെ തടവുകാരെ മോചിപ്പിച്ചതായി പോലീസ് അറിയിച്ചു. രണ്ടുദിവസത്തിനിടെ ഭീകരരുടെ പിടിയിലാവുന്ന രണ്ടാമത്തെ നഗരമാണ് തിക്രിത്.

കഴിഞ്ഞദിവസം മൊസൂള്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. ഇറാഖിലെ തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും നൂരി അല്‍മാലികിയുടെ സൈന്യത്തിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മൂസില്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ച വിമതര്‍ പിന്നെ നീങ്ങിയത് ബെയ്ജിലേക്കായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :