യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

തവണ പരിശോധിക്കുന്നതിന് പരിഷ്‌കരിച്ച നയം കാരണമാകുമെന്ന് യുഎസ് അറിയിച്ചു.

Obama Nobel prize, Donal Trump, Nobel Prize, International News,ഒബാമ, നൊബേൽ സമ്മാനം, ഡൊണാൾഡ് ട്രംപ്,
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഡിസം‌ബര്‍ 2025 (09:30 IST)
യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത. ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു. സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യുന്നവരില്‍ അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനും ഈ മാറ്റം ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യാന്‍ അംഗീകാരത്തിനായി അപേക്ഷിക്കുന്ന മറ്റുരാജ്യക്കാരെ കൂടുതല്‍ തവണ പരിശോധിക്കുന്നതിന് പരിഷ്‌കരിച്ച നയം കാരണമാകുമെന്ന് യുഎസ് അറിയിച്ചു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു. വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.

താനായിരുന്നെങ്കില്‍ നേതാക്കളെ അറിയിക്കാതെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :