രണ്ടാം നിലയിൽ നിന്നും കുട്ടി താഴേക്ക് വീണു, ചാടി പിടിച്ച് യുവാവ്; ദൈവത്തിന്റെ കരങ്ങളെന്ന് സോഷ്യൽ മീഡിയ: വീഡിയോ

Last Modified വ്യാഴം, 27 ജൂണ്‍ 2019 (16:19 IST)
രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ കുട്ടിയെ താഴെ നിന്ന യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി . തുര്‍ക്കിയില്‍ ഇസ്താംബുളില്‍ ഫെയ്ത്ത് ജില്ലയിലാണ് എല്ലാവരെയും ഹൃദയം മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.

രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണത്. ഇതിനിടെ റോഡില്‍ നില്‍ക്കുകയായിരുന്ന 17 കാരനായ ഫെയുസി സാബത് കുട്ടിയെ തന്റെ കൈകളിലാക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ തല നിലത്തടിക്കാതെ കുട്ടിയെ രക്ഷപെടുത്താൻ യുവാവിന് കഴിഞ്ഞു.

യുവാവിന്റെ സമയോചിതമായ ഇടപെടലു കൊണ്ടാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താനായത്. അല്‍ജീരിയയില്‍ നിന്ന് കുടിയേറി വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് സാബത്. കുഞ്ഞിനെ രക്ഷിച്ച യുവാവിന് കുടുംബം 200 തുര്‍ക്കിഷ് ലിറാസ് സ്നേഹോപകാരമായി നല്‍കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :