പണം കിട്ടിയില്ല; യുവതി കൈക്കൊണ്ട് എടിഎം തല്ലി പൊളിച്ചു

  എടിഎം കൌണ്ടര്‍ , യുവതി , ചൈന , ഡോന്‍ഗ്വാന്‍ പ്രവിശ്യ
ബെയ്ജിങ്| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (12:11 IST)
എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതില്‍ ക്ഷുഭിതയായ യുവതി എടിഎം കൌണ്ടര്‍ പൂര്‍ണമായി തല്ലിപ്പൊളിച്ചു. ചൈനയിലെ ഡോന്‍ഗ്വാന്‍ പ്രവിശ്യയിലെ ഒരു യുവതിയാണ് പണം കിട്ടാത്തതിന്റെ കലി തീര്‍ക്കാന്‍ കൈ ഉപയോഗിച്ച് എടിഎം തല്ലി തകര്‍ത്തത്.

ചൈനയിലെ ഡോന്‍ഗ്വാന്‍ പ്രവിശ്യയിലെ ഒരു ഷോപ്പിങ് മാളിലെ എടിഎമ്മില്‍ എത്തിയ യുവതിക്ക് മെഷിനില്‍ നിന്ന് പണം ലഭിച്ചില്ല. എത്ര ശ്രമിച്ചിട്ടും പണം കിട്ടാത്തതിനെ തുടര്‍ന്ന് മൂന്ന് സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കെ എടിഎം പൂര്‍ണമായി തല്ലിപ്പൊളിക്കുകയായിരുന്നു.

ആദ്യം പ്ലൂസ്റ്റിക് ഫ്രെയിം അടര്‍ത്തിമാറ്റിയ യുവതി പിന്നീട് മെഷിന്റെ ഓരോ ഭാഗങ്ങളായി ഇളക്കിയെടുത്തു. ഓരോ ഭാഗങ്ങളും അടര്‍ത്തിമാറ്റിയ ശേഷമാണ് എടിഎമ്മില്‍ പണമില്ലെന്ന്
യുവതിക്ക് മനസിലായത്. ഇതിനുശേഷം ഒന്നുമറിയാത്ത മട്ടില്‍ നിന്ന യുവതിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ വിശദമായ പരിശോധനയ്ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :