പങ്കാളികളെ വഞ്ചിച്ച് ചാറ്റ് ചെയ്തവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി!

ന്യൂയോര്‍ക്ക്:| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (20:23 IST)
ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണ്‍ ഡോട്ട് കോം ഹാക്ക് ചെയ്യപ്പെട്ടു. വെബ്‌സൈറ്റില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു.
37 ദശലക്ഷം ആളുകളുടെ വിശദാംശങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഹാക്കര്‍മാര്‍ പറയുന്നു. അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 3.7 കോടി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് പുറത്തുവന്നത്.


ജീവിതം ചെറുതാണ്, ബന്ധത്തില്‍ ഏര്‍പ്പെടൂ..എന്ന പരസ്യവാചകവുമായി പങ്കാളിയെ ചീറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ് എന്ന് കുപ്രസിദ്ധിയുള്ള സൈറ്റാണിത്.ഇംപാക്ട് ടീം എന്ന ഹാക്കര്‍ സംഘമാണ് പങ്കാളികളെ വഞ്ചിച്ചുകൊണ്ട് ചാറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തയത്. നഗ്ന ചിത്രങ്ങള്‍, അശ്ലീല ചാറ്റുകള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റു വ്യക്തിഗത വിവരങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തി.

10 ജിബിയോളം വരുന്ന ഇ മെയില്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് പാസ്‌വേഡ് സഹിതം ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇതില്‍ അധ്യാപകരും സൈനികരും സാധാരണക്കാരും മുതല്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വരെ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :