കാബൂള്‍:|
Last Modified ചൊവ്വ, 8 ജൂലൈ 2014 (12:29 IST)
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ അഫ്ഗാന്‍ ധനമന്ത്രിയായ അഷ്‌റഫ് ഗാനിയ്ക്ക് മികച്ച വിജയം.
തിരഞ്ഞെടുപ്പില്‍ അഷ്‌റഫ് ഗാനിക്ക് 56.44 ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ
മുന്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയായ
അബ്ദുള്ള അബ്ദുള്ള യ്ക്ക് 43.56 ശതമാനം വോട്ടേ നേടാനായുള്ളൂ.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായുള്ള എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ളയുടെ ആരോപണത്തെ
തുടര്‍ന്ന് ഏഴായിരത്തോളം പോളിംഗ് സ്‌റ്റേഷനുകളില്‍ പുന:പരിശോധന നടത്തിയതിനു ശേഷം ജൂലായ് 22നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.
മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായ അഷ്‌റഫ് ഗാനി മുന്‍പ് ലോകബാങ്ക് ഉദ്യോഗസ്ഥനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.