സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 19 ജൂലൈ 2024 (13:22 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറണമെന്ന് അമേരിന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡന്‍ മത്സരിച്ചാല്‍ പരാജയപ്പെടാന്‍ സാധ്യയുണ്ടെന്ന് ഒബാമ പറഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആരോഗ്യപ്രശ്‌നങ്ങളും ബൈഡനെ അലട്ടുന്നുണ്ട്. രണ്ടുദിവസം മുന്‍പ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒബാമയ്ക്ക് പുറമേ സ്പീക്കര്‍ നാന്‍സി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മത്സരരംഗത്തുനിന്ന് ഇത്തവണ ബൈഡന്‍ വിട്ടുനില്‍ക്കാനാണ് സാധ്യത. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ റെഹോബോത്തിലെ അവധിക്കാല വസതിയിലാണ് ബൈഡന്.