വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (07:24 IST)
വഷിങ്ടൺ: നാടകീയതകൾക്ക് ഒടുവിൽ
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. 264 ഇലക്ട്രൽ വോട്ടുകൾ നേടിയ ബൈഡന് വിജയം തൊട്ടരികിലാണ്. ലീഡ് ഈ നിലയിൽ തന്നെ തുടർന്ന് ബൈഡൻ കേവല ഭൂരിപക്ഷമായ 270 ഇലക്ട്രൽ വേട്ടുകൾ നേടും എന്നാണ് വിലയിരുത്തൽ. നെവാഡ പിഡിയ്ക്കാനായാൽ ബൈഡൻ 270 എന്ന മ്മാന്ത്രിക സംഖ്യ മറികടക്കും.
എട്ട് ഇലക്ട്രൽ വോട്ടുകളുള്ള നെവാഡയിൽ ബൈഡന് മേൽകൈ ഉണ്ട്. ഡൊണാഡ് ട്രംപിന് 214 ഇലക്ട്രൽ വോട്ടുകൾ ഉറപ്പാക്കാൻ മാത്രമാണ് സാധിച്ചത്. അലാസ്ക, നോർത്ത് കരോലൈന, ജോർജിയ എന്നിവിടങ്ങളിൽ ട്രംപ് മുന്നിലാണ്, എന്നാൽ ഈ വോട്ടുകൾ എല്ലാം നേടിയാൽ പോലും 270ൽ എത്താൻ ട്രംപിനാകില്ല എന്നാണ് ഇപ്പോഴത്തെ കണക്കുകൾ. ജോർജിയയിൽ ഉൾപ്പടെ ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്. ബൈഡൻ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ വിസ്കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി.