അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥാന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു

കാബൂള്‍| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (10:42 IST)
അമേരിക്കന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെടിയേറ്റ് മരിച്ചു. കാബൂളിലെ മാര്‍ഷല്‍ ഫഹീം ദേശീയ പ്രതിരോധ സര്‍വകലാശാലയില്‍ വെച്ചാണ് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. സൈനികന്റെ വേഷത്തിലെത്തിയ അജ്ഞാതന്റെ വെടിയേറ്റാണ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി.

എന്നാല്‍ അഫ്ഗാന്‍ സൈനികന്റെ വെടിയേറ്റാണ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് പെന്റഗണ്‍ വാര്‍ത്താവിഭാഗം തലവന്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കി. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള അമേകിക്കന്‍ സൈനിക ഉദ്യോഗസ്ഥനാണിത്.

ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആക്രമിയെയും തിരിച്ചറിഞ്ഞിട്ടില്ല. അഫ്ഗാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരുക്കേറ്റു. ഒരു ജര്‍മ്മന്‍ ബ്രിഗേഡിയറടക്കം 15 സൈനികര്‍ക്ക് പരുക്കേറ്റതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :