യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക; 15ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (14:20 IST)
യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക. 15 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു. അമേരിക്കന്‍ സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് തിരിച്ചടിച്ചത്.

നൂറിലേറെ ചരക്ക് കപ്പലുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ആറുമാസത്തിനിടെ ഹൂതികള്‍ ആക്രമണം നടത്തിയത്. അതേസമയം ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :