ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി: യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (09:01 IST)
ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചു ഇറക്കിയ യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത 29 കാരിയായ കെയ്‌ല ഫാരീസിനാണ് വിമാന കമ്പനി പിഴ ചുമത്തിയത്. ഫീനിക്‌സില്‍ നിന്ന് ഹവായിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.

നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ യുവതിക്ക് മൂന്നര മാസത്തെ തടവും മൂന്നു മാസത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചു. ഈ സമയത്ത് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :