കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (15:06 IST)
കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി. ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നും ഇതിനായി 30 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവ് വരുമെന്നും ഗവര്‍ണര്‍ കെവിന്‍ ന്യൂസണ്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ 4000 ഹൈസ്‌കൂളുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ 19 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ബില്‍ പാസാക്കിയാല്‍ വാര്‍ഷിക ബജറ്റ് മതിയാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൗമാരക്കാര്‍ക്ക് സാധിക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :