ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി മോശം: ഇടപെടാമെന്ന് ട്രംപ്

അഭിറാം മനോഹർ| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (07:50 IST)
ഇന്ത്യ-തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്‌പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ചൈന അതിർത്തിയിൽ സ്ഥിതി വളരെ മോശമാണ്. ഇതിൽ സഹായിക്കാൻ താത്പര്യപ്പെടുന്നുവെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും കാര്യങ്ങൾ അങ്ങനെയാണ് നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു.അതിനിടെ ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്‌ച്ച നടത്തി. കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :