അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (08:14 IST)
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലുണ്ടായ വെടിവെപ്പിലാണ് ആറുപേര്‍ മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

ഒരാഴ്ച മുന്‍പ് ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകള്‍ അധികൃതര്‍ നടത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :