അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കിന്റെ നൂറ്റാണ്ട്

ന്യൂയോർക്ക്| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (13:59 IST)
അടുത്ത പത്തുവർഷത്തിനുള്ളിൽ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും വലിയ നാവിക ശക്തിയാകുമെന്നും അമേരിക്കയും ചൈനയും സാമ്പത്തികമായി തകരാന്‍ തുടങ്ങുമെന്നും പ്രവചനം. ആഗോള സ്വകാര്യ ഇന്റലിജൻസ് സംഘടനയായ സ്ട്രാറ്റ്ഫോറാണ് പ്രവചനം നടത്തിയിരിക്കുന്നത്.

പ്രധാനമായും യൂറോപ്പിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ജർമ്മൻ സാമ്പത്തിക വ്യവസ്ഥ അടുത്ത പത്തുവർഷത്തിനുള്ളിൽ തകർച്ചയെ നേരിടും . യൂറോയുടെ തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജർമ്മനിയെ ആയിരിക്കും . അതിഭയങ്കരമായ സാമ്പത്തിക മാന്ദ്യമാണ് ജർമ്മനിയെ ബാധിക്കാൻ പോകുന്നതെന്ന് സ്ട്രാറ്റ്ഫോർ പറയുന്നു. കിഴക്കൻ , തെക്കൻ ചൈനാ കടലുകളിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈന വൻ ശക്തിയാകുന്നതിനെ പ്രതിരോധിക്കാൻ ജപ്പാൻ നാവിക ശക്തി വർദ്ധിപ്പിക്കും. ഇത് ഏഷ്യയിലെ ഏറ്റവും വലിയ നാവിക ശക്തി എന്ന നിലയിലേക്ക് ജപ്പാനെ ഉയര്‍ത്തുമെന്ന് പ്രവചനം പറയുന്നു.

ലോകത്തെ നിയന്ത്രിക്കുന്ന ശക്തി എന്ന സ്ഥാനം അമേരിക്കയ്ക്ക് നഷ്ടപ്പെടുമെന്നും ലോക വ്യാപകമായി വളരുന്ന ആണവ ശക്തികളില്‍ നിന്ന് തങ്ങളുയ്ടെ ആണവായുധങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തം സേനയെ ഉണ്ടാക്കേണ്ടതായി വരും. സൈനിക ശക്തി എന്ന നിലയില്‍ ഇത് അമേരിക്കയുടെ തിരിച്ചു പോക്കിന് വഴിയൊരുക്കും.

അതേസമയം റഷ്യയുടെ പല പ്രദേശങ്ങളും സ്വയം ഭരണ പ്രദേശങ്ങളായി മാറുമെന്നും എണ്ണവില കുറയുന്നതും
, സൈനിക ചെലവുകൾ വർദ്ധിക്കുന്നതും , റൂബിളിന്റെ വിലയിടിയുന്നതും റഷ്യയെ കാര്യമായി ബാധിക്കുമെന്നും പ്രവചനം പറയുന്നു. യൂറോപ്പിന്റെ ഐക്യം നഷ്ടമാകുമെന്നും കിഴക്കൻ യൂറോപ്പ് , പടിഞ്ഞാറൻ യൂറോപ്പ് , ബ്രിട്ടീഷ് ദ്വീപുകൾ , സ്കാൻഡിനേവിയ എന്നീ നാലു ഭാഗങ്ങളായി യൂറോപ്പ് മാറും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പരസ്പര സഹകരണത്തിൽ കാര്യമായ ഇടിവ് സംഭവിക്കുമെന്നും പറയുന്നു.

അറബ് രാജ്യങ്ങളിൽ തുർക്കിയായിരിക്കും അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷി . റഷ്യയുടെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ തുണ തുർക്കിക്കും ആവശ്യമായി വരും. അതേസമയം ചൈനയില്‍ സാമ്പത്തിക വളര്‍ച്ച പിന്നോക്കം പോകുമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുമായി ജനങ്ങൾക്കുള്ള അകലം വർദ്ധിക്കുന്നതും ആഭ്യന്തര കുഴപ്പങ്ങള്‍ ചിഅനയെ ബാധിക്കുമെന്നും പ്രവചനത്തിലുണ്ട്.

അതേസമയം ചിഅനയുടെ തകര്‍ച്ച പതിനാറോളം രാഷ്ട്രങ്ങൾക്ക് ഗുണകരമാകും . മെക്സിക്കോ , നിക്കരാഗ്വ, ഡൊമിനിക്കൻ റിപ്പബ്ലിക് , പെറു , എത്യോപ്യ, ഉഗാണ്ട, കെനിയ, ടാൻസാനിയ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, ലാവോസ്, വിയറ്റ്നാം, കമ്പോഡിയ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ചൈനയുടെ സാമ്പത്തിക തകർച്ച മൂലം അഭിവൃദ്ധിപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :