അമേരിക്കയില്‍ നിന്ന് മുസ്‌ലിംങ്ങളെ മുഴുവന്‍ പുറത്താക്കണം; കുടിയേറ്റം ജിഹാദികളെ സൃഷ്‌ടിക്കും - ട്രംപ്

ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ ഒബാമയും ഹിലരി ക്ലിന്റണും രംഗത്ത്

  ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , മുസി‌ലിംങ്ങള്‍ , ഹിലരി ക്ലിന്റണ്‍ , ബറാക് ഒബാമ
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 15 ജൂണ്‍ 2016 (09:16 IST)
ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒര്‍ലാന്‍ഡോ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ്യത്തു നിന്നും മുസ്‌ലിംങ്ങളെ മുഴുവന്‍ പുറത്താക്കണം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെറ്റായ കുടിയേറ്റ നിയമം രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് ജിഹാദികളുടെ പ്രളയം സൃഷ്‌ടിക്കുമെന്നും ട്രെംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ പ്രസിഡന്‍റ് ബറാക് ഒബാമയും ഹിലരി ക്ലിന്റണും രംഗത്ത് വന്നു. ഒര്‍ലാന്‍ഡോ സംഭവം രാഷ്‌ട്രീയവത്കരിക്കരുതെന്ന് ഒബാമ പറഞ്ഞു.

അമേരിക്കയേയോ സഖ്യകക്ഷികളേയോ ലക്ഷ്യമിട്ടാല്‍ ആരായാലും അവര്‍ പിന്നെ ഒരിക്കലും സുരക്ഷിതരായിരിക്കില്ലെന്ന് ഒബമ പറഞ്ഞു. ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കും. മുമ്പത്തെക്കാള്‍ ഏറെ പ്രതിരോധത്തിലായിക്കഴിഞ്ഞു ഐഎസ്. നേതാക്കളെ ഒന്നൊന്നായി അവര്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും
ഒര്‍ലാന്‍ഡോ വെടിവെയ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ഒര്‍ലാന്‍ഡോ പോലുള്ള സംഭവങ്ങള്‍ക്ക് ഒരു വിഭാഗത്തിനെ മാത്രം കുറ്റപ്പെടുത്തുന്നത് പ്രതികൂല ഫലമാണ് സൃഷ്‌ടിക്കുകയെന്ന് ഹിലരി വ്യക്തമാക്കി. ട്രംപിന്റെ ഇസ്ലാംവിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യാന്തര തലത്തിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :