ഭീകര രാഷ്ട്രം: ക്യൂബയെ ഒഴിവാക്കുന്ന കാര്യം തീരുമാനമായില്ല- ഒബാമ

  യുഎസ് ക്യൂബ , ബരാക്ക് ഒബാമ , ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ
പനാമസിറ്റി| jibin| Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (11:59 IST)
നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ ഇരിക്കെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഈ വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ ശുപാര്‍ശ പഠിക്കുകയാണ്. തങ്ങള്‍ക്ക് ക്യൂബ ഒരിക്കലും ഭീഷണി ആയിരുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.


ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. അത് പുതിയ ബന്ധങ്ങളുടെയും നയങ്ങളുടെയും തുടക്കമാണെന്നും ഒബാമ പറഞ്ഞു. 1982 ലാണ് ക്യൂബയെ സിറിയ, സുഡാന്‍, ഇറാന്‍ എന്നിവയ്‌ക്കൊപ്പം അമേരിക്ക ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :