ശ്രീനു എസ്|
Last Updated:
ശനി, 31 ഒക്‌ടോബര്‍ 2020 (09:39 IST)
അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത് 94000 പേര്‍ക്കാണ്. അമേരിക്കയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതര്‍ 90 ലക്ഷം കടന്നിട്ടുണ്ട്.
അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് ഇതുവരെ 229000 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇനി ശൈത്യകാലമാണ്. കൊവിഡ് ബാധയും മരണനിരക്കും ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ഉള്ളത്.