അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (09:48 IST)
യുക്രെയ്‌നിൽ
റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച വിമത മേഖലകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക.ഡോന്റ്‌റസ്‌ക്, ലുഗാൻസ്‌ക് എന്നീ സ്വതന്ത്ര പ്രവിശ്യകളിലാണ്
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. വിഷയം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തിരയോഗം ചേരുകയാണ്.
2014 മുതൽ റഷ്യയുടെ പിന്തുണയിൽ യുക്രൈനെതിരെ നിൽക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും. ഈ രണ്ട് പ്രവിശ്യകളുടെയും പരമാധികാരം അംഗീകരിച്ച് സ്വതന്ത്രമാക്കുകയാണ് റഷ്യ ചെയ്‌തിട്ടുള്ളത്. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സമാധാനചർച്ചകളെ പിന്നോട്ടടിക്കുന്ന നടപടിയാണ് പുട്ടിന്റേത്.