ആമസോണിലെ ഭിമന്മാര്‍ കഥയാകുന്നു

Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:12 IST)
വെര്‍ജിനിയ ടെക്: പത്തടിയിലേറെ നീളം 400 പൌണ്ടിലേറെ ഭാരം (ഏതാണ്ട് 180 കിലോ ) കടലിലെ ഏതെങ്കിലും ഭീമന്മാരെ പറ്റിയാണ് പറയുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി.ആമസോണ്‍ നദിയില്‍ കണ്ടു വരുന്ന ആമസോണിലെ ഏറ്റവും വലിയ മത്സ്യമായ ആരാപൈമ യെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

ഒക്സിജന്‍ അളവ് കുറഞ്ഞ സാഹചര്യത്തില്‍ ജീവിതം സാധ്യമാക്കുന്നതിനായി വളരെ പ്രത്യേകതകളുള്ള ശ്വസന സംവിധാനമാണ് ഈ ഭീമന്മാര്‍ക്കുള്ളത്. ഇത് ഉപയോഗിച്ച ഇവയ്ക്ക് അന്തരീക്ഷ വായു ശ്വസിക്കാന്‍ സാധിക്കുന്നു. എന്നാല്‍ അമിതമായ മത്സബന്ധനം ഇവയെ വംശനാശത്തിന്റെ വക്കത്തെത്തിച്ചിരിക്കുകയാണ്.

വെര്‍ജിന ടെക്‌സ് കോളജ് ഓഫ് നാച്ചറല്‍ റിസോഴ്‌സസ് ആന്റ് എന്‍വോണ്‍മെന്റ് അടുത്തിടെ
പുറത്ത് വിട്ട പഠനത്തില്‍
ആമസോണിലും ബ്രസീലിയന്‍ തീരത്ത് നിന്നുമെല്ലാം ആരാപൈമ അപ്രത്യക്ഷമാകുന്നതായി പറയുന്നു. സ്ഥലത്ത് മത്സ്യബന്ധനം നടത്തുന്നവരും പഠനത്തില്‍ സഹകരിച്ചിരുന്നു. പഠനത്തില്‍ ആമസോണ്‍ നദീതടപ്രദേശങ്ങത്തെ പലയിടങ്ങളിലും ഈ മത്സ്യങ്ങള്‍ക്ക് വംശനാശം സംബവിച്ചതായാ‍ണ് പറയുന്നത്. ഭിമന്മാരായ ഇവയെ ഏളുപ്പത്തല്‍ പിടികൂടാനാകുമെന്നതാണ് ഇവയുടെ
വംശാശത്തിന് കാരണമാകുന്നതെന്ന് വെര്‍ജിന യൂണിവേഴ്സ്റ്റിയിലെ അസി. ഫ്രൊഫസര്‍ ലിയോണ്‍ട്രോ കാസ്‌റ്റെല്ലോ പറയുന്നു. എന്നാല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം മുള്ള സ്ഥലങ്ങളില്‍ ഇവയുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടെന്നുള്ളത് ആശ്വാസത്തിന് വകനല്‍കുന്നു.



























ആമസോആമസോണിലെ ഭിമന്












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :