ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗി ചൈനയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (09:32 IST)
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗി ചൈനയില്‍ കണ്ടെത്തി. ചൈനയിലെ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗിയായി മാറിയിരിക്കുകയാണ് യുവാവ്. ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആശുപത്രിയിലെ ജിയ ജിയപിങിന്റെ നേതൃത്വത്തില്‍
യുവാക്കളിലെ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

17-ാം വയസിലാണ് യുവാവിന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ മറവി ഗുരുതരമാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :