ജക്കാര്‍ത്ത|
vishnu|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (09:05 IST)
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ 162 പേരുമായി ജാവാ ക്ടലില്‍ തകര്‍ന്നു വീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. കടലില്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ബ്ലാക് ബോക്സ് ഇന്നു പുറത്തെടുക്കുമെന്നു ഇന്തോനീഷ്യയുടെ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്‌ടറേറ്റ് ജനറല്‍ അറിയിച്ചു.
ജാവ കടലില്‍ 32 മീറ്ററോളം ആഴത്തിലാണു ബ്ലാക്‌ബോക്‌സ് കണ്ടെത്തിയതെന്നു മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്‌ടറേറ്റ് കോഓര്‍ഡിനേറ്റര്‍ ടോണി ബുദിയോനോ അറിയിച്ചു.
വിമാനത്തിന്റെ വാല്‍ഭാഗം കിടന്നിടത്തുനിന്ന് ഒരു കിലോമീറ്റര്‍ കിഴക്കുമാറിയാണു ബ്ലാക് ബോക്‌സിന്റെ ഭാഗം. വിമാനത്തിന്റെ ഉടല്‍ഭാഗവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്താനാണു തെരച്ചിലില്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക് ബോക്‌സ് ലഭിക്കുന്നതോടെ വിമാന അപകടം സംബന്ധിച്ച ദുരൂഹത ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ.
കാലാവസ്‌ഥമൂലമാണു ബ്ലാക്ക് ബോക്‌സ് ഇന്നലെ പുറത്തെടുക്കാന്‍ കഴിയാതിരുന്നത്. ഇന്നു രാവിലെ ഇതു പുറത്തെടുക്കാമെന്നാണു പ്രതീക്ഷ. ബ്ലാക് ബോക്‌സില്‍നിന്നു ശക്‌തമായ സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. രണ്ടാഴ്ചയായി വിമാനാവശിഷ്ടങ്ങള്‍ക്കയും ബ്ലാക് ബോക്സിനായും നടത്തിയ തിരച്ചിലില്‍ വഴിത്തിരിവുണ്ടായ കണ്ടെത്തലാണ് ഇന്നലെ നടന്നത്.