അയ്‌ലാന്റെ കിടപ്പ് കണ്ടപ്പോള്‍ ജീവനുണ്ടെന്ന് തോന്നി: നിലൂഫര്‍ ഡെമിര്‍

അയ്‌ലന്‍ കുര്‍ദി , നിലൂഫര്‍ ഡെമിര്‍ , സിറിയ , ബോട്ട് തകര്‍ന്നു
കൊബാനി| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (17:19 IST)
സിറിയന്‍ നഗരമായ കൊബാനെയില്‍ നിന്ന് തുര്‍ക്കിയിലേക്ക് കടല്‍ വഴിയുളള പലായനത്തിനിടെ ബോട്ട് തകര്‍ന്ന് മരിച്ച മുന്നുവയസുകാരന്‍ അയ്‌ലന്‍ കുര്‍ദിയുടെ മൃതദേഹം കടല്‍ തീരത്ത് കിടക്കുന്നത് കണ്ടപ്പോള്‍ ആ ശരീരത്തില്‍ ജീവനില്ലെന്ന് കരുതാന്‍ തോന്നിയില്ലെന്ന് ചിത്രം പകര്‍ത്തിയ നിലൂഫര്‍ ഡെമിര്‍.

അയ്‌ലന്‍ കുര്‍ദിയുടെ ആ ചിത്രം പകര്‍ത്തിയത് താനാണ്. ചിത്രം പകര്‍ത്തുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരോട് താന്‍ ചോദിച്ചിരുന്നു ആ കുഞ്ഞിന് ജീവനുണ്ടോ എന്ന്. അവന്റെ മൃതദേഹം കണ്ട് മനസ് വേദനിച്ചുവെങ്കിലും തനിക്ക് ജോലി ചെയ്യേണ്ടി വന്നു. സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് മനസ് തകര്‍ത്ത ആ കാഴ്‌ച കാണാന്‍ ഇടവന്നതെന്നും നിലൂഫര്‍ പറഞ്ഞു.

കൊബാനെയില്‍ നിന്ന് തുര്‍ക്കിയിലേക്ക് കടല്‍ വഴിയുളള പലായനത്തിനിടെ ബോട്ട് തകര്‍ന്നാണ് മുന്നുവയസുകാരന്‍ അയ്‌ലന്‍ മരിക്കുന്നത്. തുര്‍ക്കിയുടെ വിനോദസഞ്ചാര കേന്ദ്രമായ ബോദ്രും കടല്‍തീരത്താണു കുഞ്ഞുമൃതദേഹം അടിഞ്ഞത്. മുഖം മണലിലാഴ്ന്ന നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചുവന്ന ഷര്‍ട്ടാണു അയ്‌ലന്‍ ധരിച്ചിരിക്കുന്നത്.

അയ്‌ലനൊപ്പം അമ്മ രഹാനെയുടെയും അഞ്ച് വയസുകാരനായ ജ്യേഷ്ഠന്‍ ഗാലിപ് കുര്‍ദിയും അപകടത്തില്‍ മരിച്ചു. ബോട്ട് കടലില്‍ മുങ്ങിത്താഴുന്നതിനിടെ നീന്തി രക്ഷപെട്ടത് അച്ഛന്‍ അബ്ദുളള കുര്‍ദി ഉള്‍പ്പടെ ഒന്‍പത് പേര്‍ മാത്രം. ഇരുപത്തിനാല് പേരുളള ബോട്ടില്‍ നിന്ന് മധ്യധരണ്യാഴി ജീവനെടുത്തത് അയ്‌ലന്‍ കുര്‍ദി ഉള്‍പ്പടെ 14പേരുടെ ജീവനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :