സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (10:30 IST)
പാക്കിസ്ഥാനില്‍ നിന്നുള്ള ഐഎസ് ഭീഷണി അഫ്ഗാനിസ്ഥാന്‍ നേരിടുന്നുണ്ടെന്ന് മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ഞായറാഴ്ച നടന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാക്കിസ്ഥാന് ഐഎസ് ഭീണണിയുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും ആക്രമണം ഉണ്ടാകുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് ഹമീദ് കര്‍സായി പ്രതികരിച്ചത്.
നേരത്തേ അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ നയത്തില്‍ പാക്കിസ്ഥാന്‍ ഇടപെടരുതെന്ന് കര്‍സായി മുന്നറിയിപ്പ് നല്‍കിയിരുന്നു.