അഫ്‌ഗാനിൽ ഐസിസും അൽഖ്വായിദയും പിടിമുറുക്കുന്നു, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് ആരും പോകരുതെന്ന് നിർദേശം

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (11:05 IST)
വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ കൂടുതൽ ദുഷ്‌കരമാകുന്നു. ഐസിസ്, ഭീകരസംഘടനകൾ അഫ്‌ഗാനിൽ ഭീഷണി ഉയർത്തുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.ഓദ്യോഗികമായ അറിയിപ്പ് ലഭിക്കാതെ പൗരന്മാർ ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമനിയും നിർദേശം നൽകി.

വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് പലായനത്തിനായി കാത്തുനിൽക്കുന്നത്. അതേസമയം കാബൂളിൽ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു.നേരത്തെ അഫ്‌ഗാനിൽ കുടുങ്ങിയ 222 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ ഡൽഹിയിലെത്തിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :