ജമ്മു കശ്മീർ; ആക്രമണം ഏത് സമയത്തും, ഇന്ത്യയുമായി യുദ്ധത്തിനൊരുങ്ങി പാകിസ്ഥാൻ ?

Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (12:21 IST)
ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥകൾ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന താക്കീതുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് വ്യക്തമായി അറിയാവുന്നവരാണ് ഇന്ത്യയും പാകിസ്ഥാനും. എന്നാല്‍ കശ്മീരിൽ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാം. അപ്രതീക്ഷിതമായ ഒരു യുദ്ധം തള്ളികളയാനാവില്ലെന്നും ഷാ മഹ്മൂദ് പറഞ്ഞു. അങ്ങനെയെങ്കിൽ രണ്ട് രാജ്യത്തിന്റേയും അവസ്ഥ ദുഷ്കരമായിരിക്കുമെന്ന് ഖുറേഷി പറയുന്നു.

ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം. മനുഷ്യാവകാശ കമ്മീഷണര്‍ ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് കഴിയുന്നത്ര വസ്തുനിഷ്ഠമായി സംഭവങ്ങള്‍ വിലയിരുത്തണം. അതിലൂടെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ലോകത്തിന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :