പ്രേമിച്ച് കൊതി തീർന്നില്ല, തന്‍റെ 20 വയസ്സ് കുറയ്ക്കണമെന്ന് 69കാരൻ ഹർജി നല്‍കി !

പ്രേമിച്ച് കൊതി തീർന്നില്ല, തന്‍റെ 20 വയസ്സ് കുറയ്ക്കണമെന്ന് 69കാരൻ ഹർജി നല്‍കി !

Rijisha M.| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (16:30 IST)
സ്വന്തം പ്രായത്തിൽ നിന്നും ഇരുപത് വയസ് കുറച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 69 വയസ്സുകാരൻ. ജീവിതത്തിൽ എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, അതിന് ഈ വയസ്സ് ഒരു പ്രശ്‌നമാകുന്നു എന്നുപറഞ്ഞാണ് ഹേഗില്‍ എമിൽ റാറ്റിൽബാൻഡിന്റെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഇനിയും ഒരുപാട് നാൾ പ്രേമിക്കുകയും ഡേറ്റിംഗ് നടത്തുകയും പല ജോലികളും ചെയ്യണം. അതിന് എനിക്ക് ആരോഗ്യമുണ്ട് എന്നാൽ 1969 മാര്‍ച്ച് 11 എന്ന എന്റെ ജനനതീയതി 1949 മാര്‍ച്ച് 11ലേക്ക് മാറ്റിത്തരണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ ലോകത്ത് ഓരാൾക്ക് തന്റെ പേരും ലിംഗവും മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നിട്ടും എന്ത് കൊണ്ട് ജനന തീയതി മാറ്റാൻ കഴിയുന്നില്ലെന്ന ചോദ്യവും എമിലെയ്‌ക്കുണ്ട്.

വയസ്സ് കാരണം ഞാൻ പലയിടങ്ങളിലും വിവേചനം അനുഭവിക്കുകയാണ്. ആരോഗ്യവനായ തനിക്ക് പലരും വയസ് കണക്കിലെടുത്ത് ജോലി നിഷേധിക്കുകയാണ്. രേഖകളിൽ 49 ആണ് പ്രായമെങ്കിൽ തനിക്ക് ഇനിയും നല്ലൊരു ജീവിതം നയിക്കാൻ കഴിയും എന്നും എമിലെ പറയുന്നു. എമിലെയുടെ ഹര്‍ജിയില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ കോടതി വാദം കേള്‍ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :