9/11: പള്ളിവേണ്ടെന്ന് സൌദി രാജകുമാരന്‍

ദുബായ്| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (17:07 IST)
PRO
9/11 ആക്രമണ സ്ഥലത്തിനടുത്ത് മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന് സൌദി രാജകുമാരന്‍ അല്‍‌വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദ്. ഗ്രൌണ്ട് സീറോയ്ക്കടുത്തുള്ള പള്ളി നിര്‍മ്മാണത്തിന് ധനസഹായം നല്‍കില്ല എന്നും സൌദി രാജകുമാരന്‍ വ്യക്തമാക്കി.

പള്ളി നിര്‍മ്മിക്കുമെന്ന് പറയുന്നവര്‍ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് ബഹുമാനം നല്‍കണമെന്നും അവരുടെ വാദഗതി അംഗീകരിക്കണമെന്നും സൌദി രാജകുമാരന്‍ പറഞ്ഞു. 9/11 ആക്രമണ സ്ഥലത്തിനടുത്ത് പള്ളി പണിയണം എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ ന്യൂയോര്‍ക്ക് ജനതയുടെ മുറിവില്‍ കുത്തിനോവിക്കുകയാണെന്നും അദ്ദേഹം ‘അറേബ്യന്‍ ബിസിനസി’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗ്രൌണ്ട് സീറോയില്‍ പള്ളി പണിയുന്നതിനെ താന്‍ അനുകൂലിക്കുന്നു എന്നും ധനസഹായം നല്‍കുന്നു എന്നും ഉള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സൌദി രാജകുമാരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

യുഎസില്‍ 9/11 ആക്രമണ സ്ഥലത്തിന് അടുത്ത് മുസ്ലീം പള്ളിയും സാംസ്കാരിക നിലയവും പണിയുന്നെതിരെ പ്രാദേശികമായും ജനങ്ങള്‍ രണ്ട് തട്ടിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :