60 വര്‍ഷത്തിന് ശേഷം കത്ത് എഴുത്ത് പെട്ടിയില്‍

ലോറന്‍സ്| WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (12:41 IST)
അറുപത് വര്‍ഷം മുന്‍പ് അയച്ച കത്ത് ഒരു സ്ത്രീയെ തേടി എത്തി. അമേരിക്കയിലെ കന്‍സാസ് സംസ്ഥാനത്തിലെ ലോറന്‍സിലാണ് സംഭവം.

ഹാരി എസ് ട്രൂമാന്‍ അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളുടെ മനോഭാവം വിശദീകരിച്ച് കൊണ്ടുള്ളതാണ് കത്ത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെ എഴുത്ത് പെട്ടി തുറന്നപ്പോഴാണ് സാന്‍ വെഡലിന് പുരാതന കത്ത് ലഭിച്ചത്. കത്തില്‍ 1948 നവംബര്‍ 11 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അയച്ച ആളിന് തന്നെ തിരിച്ച് നല്‍കുന്നു എന്നും കത്തില്‍ സീല്‍ ചെയ്തിട്ടുണ്ട്- ലോറന്‍സില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘വേള്‍ഡ്’ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കാലത്ത് ലോറന്‍സില്‍ ജീവിച്ചിരുന്ന ജെട്രൂ‍ഡ് ഗില്‍മോര്‍ ആണ് കത്ത് അയച്ചിരിക്കുനത്. കണക്ടികട്ടിലെ സാലി എന്ന ആള്‍ക്കയച്ചിട്ടുള്ള കത്ത് പക്ഷേ ലക്‍ഷ്യസ്ഥാനത്ത് എത്തിയില്ല.

റിപ്പബ്ലിക്കന്‍ കക്ഷിയിലെ തോമസ് ഇ ഡെവിയെ പരാജയപ്പെടുത്തി ട്രൂമാന്‍ ജയിച്ചതില്‍ പിന്നെ ലോറന്‍സില്‍ എല്ലാവരും ദുഖിതരാണെന്നാണ് കത്തിലെ ഉള്ളടക്കം. ലോറന്‍സിലെ അക്കാലത്തെ ജനങ്ങളുടെ ‘മൂഡ്’ മനസിലാക്കാന്‍ കത്തിലൂടെ കഴിയുമെന്ന് വെഡല്‍ പറയുന്നു.

ഈ കത്ത് സൂക്ഷിച്ച് വയ്ക്കുമെന്ന് വിഡല്‍ പറഞ്ഞു. കത്ത് സ്കാന്‍ ചെയ്ത് തന്‍റെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :